കെ. ആർ മീര

ആരാച്ചാർ എന്ന പുസ്തകത്തിലെ
ചേതന ഗൃഥാ മല്ലിക്കിനെ ഉൾപ്പുളകത്തോടെ മാത്രമേ ഇന്നുമെനിക്ക് ഓർക്കാൻ സാധിക്കുകയുള്ളൂ. പിന്നെ ഏറെ അസ്വസ്ഥമാക്കിയ മോഹമഞ്ഞ, കരിനീല, ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിട്ട യൂദാസിന്റെ സുവിശേഷം, മീരയുടെ കഥകൾ, ഭഗവാന്റെ മരണം. മനസിനെ പിച്ചി കീറിയ മീരാസാധു. സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്ന ഒരു പുസ്തകത്തിൽ മാത്രം അവരെന്നെ നിരാശപ്പെടുത്തി.

നരിച്ചീറിന്റെ ശബ്ദമുള്ള ആ സ്ത്രീക്ക് തുരുമ്പിന്റെ രുചിയാണ്.
ഇന്തുപ്പിന്റെ മണമാണ്.

ഇഴ പിരിക്കാനാവാത്ത ഒരു ദമ്പതിമാരുടെ വേർപിരിയലിന്റെ, അയാളുടെ സ്നേഹപൂർണമായ കാത്തിരിപ്പിന്റെ കഥയാണിത്. അത്രമേൽ സ്നേഹിക്കുന്നതുകൊണ്ടാവാം അവൾ തിരിച്ചു വരാത്തതും.

ചില സ്ത്രീകൾ വിട്ടു പോകുമ്പോൾ സ്നേഹിച്ച പുരുഷന്റെ കാഴ്ച കൂടി കൊണ്ടുപോകുമത്രെ.