എം. മുകുന്ദൻ

ദീർഘകാലത്തെ ഇടവേളക്കുശേഷം ഞാൻ വായിച്ചു തുടങ്ങിയ പുസ്തകം. ഒരു യാഥാസ്ഥിതിക കർഷക കുടുംബത്തിലേക്ക് മരുമകളായി എത്തിയതോടെ പുസ്തകങ്ങളോട് വിട പറഞ്ഞ എനിക്ക് ഒരു പാട് വർഷങ്ങൾക്കു ശേഷം ഒരു സഹപ്രവർത്തകൻ, പ്രവാസിയുടെ ഭാര്യ വായിച്ചിരിക്കേണ്ടതെന്ന് പറഞ്ഞ് വായിക്കാൻ തന്ന പുസ്തകം. എപ്പോൾ വായിക്കുമെന്ന് ആശങ്ക തോന്നിയെങ്കിലും മുകുന്ദന്റെ പുസ്തകം വിട്ടു കളയാൻ തോന്നിയില്ല. അദ്ദേഹം എഴുതിയ പുസ്തകങ്ങൾ മിക്കവയും പഠിക്കുന്ന കാലത്ത് വായിച്ചിരുന്നു. പിന്നീട് എന്റെ വായന നിന്നു പോയി. ജീവിതം യാന്ത്രികമായി. അങ്ങനെയിരിക്കെ പ്രവാസം കയ്യിൽ കിട്ടിയതോടെ സമയം നമ്മളുണ്ടാക്കുന്നതാണെന്ന് എനിക്ക് മനസിലായി.

അമേരിക്കയിലേക്ക് കുടിയേറിപാർത്ത വർഗീസ്കുറ്റിക്കാടനും കുടുംബവും…
ബഹറിനിലെ കൺസ്ട്രക്ഷൻ സൈറ്റിൽ പൊള്ളുന്ന വെയിലിൽ പണിയെടുത്ത് കുഴഞ്ഞ് വീണു മരിച്ച ജനാർദ്ദനൻ….
ശരീരത്തിലെ ചോര മുഴുവൻ പിഴിഞ്ഞ് രക്ത ബാങ്കിന് നൽകിയ ജീവകാരുണ്യ പ്രവർത്തകനും പ്രവാസിയുമായ സുധീരൻ……..

മണലാരണ്യങ്ങളിൽ കിടന്ന് നാട്ടിലെ ജീവിതം സ്വപനം കാണുന്ന, നഷ്ടസ്വപനങ്ങൾ, നെടുവീർപ്പിലൊതുക്കുന്നവർക്കായി എഴുതിയ ഈ പുസ്തകവും അതിലെ കഥാപാത്രങ്ങളും എല്ലാവരുടേയും ഹൃദയത്തിൽ തന്നെ സ്ഥാനം പിടിക്കും.